court

ന്യൂഡൽഹി : നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാത്ത

ഗവർണർക്ക് മൂക്കുകയറിടാൻ സുപ്രീംകോടതിയിൽ നിയമയുദ്ധം കടുപ്പിച്ച്

കേരളത്തിന്റെ ഭേദഗതി ഹർജി.

നിശ്ചിത സമയ പരിധി പറയാതെ, 'എത്രയും വേഗം' തീരുമാനം എടുക്കണമെന്ന് മാത്രം ഭരണഘടനയിൽ പറയുന്നത് മറയാക്കിയാണ് ഗവർണർ തീരുമാനങ്ങൾ നീട്ടിക്കൊണ്ടുപോകുന്നത്.

'എത്രയും വേഗം' എന്നത് വ്യക്തമായി വ്യാഖ്യാനിച്ച് സമയ പരിധി നിശ്ചയിക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. ബില്ലുകളിൽ തീരുമാനമെടുക്കാത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭരണഘടനാപരമായ അധികാരങ്ങളും കർത്തവ്യങ്ങളും നിറവേറ്റുന്നതിൽ പരാജയപ്പെട്ടതായി പ്രഖ്യാപിക്കണമെന്നും ഭേദഗതി ഹർജിയിൽ ആവശ്യപ്പെട്ടു. ബില്ലുകൾ രാഷ്ട്രപതിക്ക് വിടുന്നതും അംഗീകരിക്കാതെ തടഞ്ഞുവയ്‌ക്കുന്നതും നിയമസഭയ്ക്ക് തിരിച്ചയയ്‌ക്കുന്നതും ഏതെല്ലാം സാഹചര്യങ്ങളിൽ ആകാമെന്ന് സുപ്രീംകോടതി മാർഗരേഖയിറക്കണമെന്നും ആവശ്യപ്പെട്ടു.

ഭരണഘടനയുടെ അനുച്ഛേദം 200ലാണ് ബില്ലുകളിൽ 'എത്രയും വേഗം' ഗവർണർ തീരുമാനമെടുക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നത്.

ചീഫ് സെക്രട്ടറി വി. വേണുവും​ പേ​രാ​മ്പ്ര​യി​​ലെ​ സി​​.പി​​.എം​ എം​.എ​ൽ​.എ​ ടി.പി​​. രാ​മ​കൃ​ഷ്ണ​നും നവംബർ ഒന്നിന്​​ സമർപ്പിച്ച റിട്ട് ഹർജിയിൽ ഡിസംബർ 12നാണ് കേരളം ഭേദഗതി ഹ‌ർജി സമർപ്പിച്ചത്. ജനുവരി എട്ടിന് കേസ് പരിഗണിക്കും.

തമിഴ്നാട്, പഞ്ചാബ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ സർക്കാർ - ഗവർണർ പോരിനിടെയാണ് കേരളത്തിന്റെ നീക്കം

ഗവർണർമാർ ബില്ലുകളിൽ അടയിരിക്കുന്നതിനാൽ നിയമസഭകൾക്ക് ഫലപ്രദമായി പ്രവർത്തിക്കാനാവുന്നില്ല. മന്ത്രിസഭയോടും നിയമസഭയോടും കാരണം വ്യക്തമാക്കാതെ ബില്ലുകൾ തടഞ്ഞുവയ്ക്കാനും, രാഷ്ട്രപതിക്ക് വിടാനും ഗവർണർക്ക് കഴിയുമോ. തന്റെ അധികാരവും കടന്നുള്ള പ്രവൃത്തികളാണ് ഗവർണറിൽ നിന്നുണ്ടാകുന്നതെങ്കിൽ കോടതിക്ക് ഇടപെടാം

ഗവർണർ പരാജയമെന്ന്
കേ​ര​ള​ ​ഗ​വ​ർ​ണർഭ​ര​ണ​ഘ​ട​നാ​ ​ഉ​ത്ത​ര​വാ​ദി​ത്ത​വും​ ​അ​ധി​കാ​ര​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ​ ​പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് ​പ്ര​ഖ്യാ​പി​ക്ക​ണം.​ ​ആ​റ് ​ബി​ല്ലു​ക​ളി​ൽ​ ​ഉ​ട​ൻ​ ​തീ​രു​മാ​ന​മെ​ടു​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​ക​ണം.​ 16​ ​ബി​ല്ലു​ക​ളി​ൽ,​​​ ​ന​വം​ബ​ർ​ 20​ന് ​കോ​ട​തി​ ​നോ​ട്ടീ​സ് ​അ​യ​ച്ച​ശേ​ഷം​ ​മൂ​ന്ന് ​ബി​ല്ലു​ക​ൾ​ ​മാ​ത്രം​ ​അം​ഗീ​ക​രി​ച്ചു.​ ​കാ​ര​ണം​ ​പ​റ​യാ​തെ​ ​ഏ​ഴെ​ണ്ണം​ ​രാ​ഷ്ട്ര​പ​തി​ക്ക് ​വി​ട്ടു.​ ​​വ്യ​ക്തി​പ​ര​മാ​യി​ ​അ​നു​കൂ​ല​മ​ല്ല​ ​എ​ന്ന​തി​നാ​ൽ​ ​മ​ന്ത്രി​സ​ഭ​യു​ടെ​ ​ഉ​പ​ദേ​ശ​ത്തി​ന് ​വി​രു​ദ്ധ​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​ഗ​വ​ർ​ണ​ർ​ക്ക് ​ക​ഴി​യി​ല്ലെ​ന്ന് ​സ​ർ​ക്കാ​രി​യ​ ​ക​മ്മി​ഷ​ൻ​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.