
ന്യൂഡൽഹി : പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തൊഴുത്ത് മാറ്റി കെട്ടിയതു കൊണ്ട് ഫലമുണ്ടാകില്ല. സർക്കാരിന്റെ നഷ്ടപ്പെട്ട പ്രതിച്ഛായ പുതിയ മന്ത്രിമാരുടെ വരവോടെ തിരിച്ചുകിട്ടില്ല. പ്രതിപക്ഷത്തിനെതിരായ കെ.ബി. ഗണേശ്കുമാറിന്റെ പരാമർശങ്ങൾ മന്ത്രിസ്ഥാനം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ്. മുഖ്യമന്ത്രിക്ക് പുതിയ കാരവാനിന്റെ ആവശ്യമില്ല. ഇപ്പോഴും ജീവിക്കുന്നത് കാരവാനിലാണ്.