ayodhya-

ന്യൂഡൽഹി: അയോദ്ധ്യയിൽ രാമക്ഷേത്രം വരാതെ കല്യാണം കഴിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത 53കാരനെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ച് ക്ഷേത്ര ട്രസ്റ്റ്. ഭോപ്പാലിൽ സന്യാസ ജീവിതം നയിക്കുന്ന രവീന്ദ്ര ഗുപ്ത എന്ന ഭോജ്പാലി ബാബയ്ക്കാണ് ക്ഷണം.

ബാബറി മസ്ജിദ് തകർത്ത 1992 ഡിസംബർ ആറിന് രവീന്ദ്ര ഗുപ്തയും സുഹൃത്തുക്കളും അയോദ്ധ്യയിൽ കർസേവകരെന്ന നിലയിൽ പോയിരുന്നു. അവിടെ വച്ചാണ് രാമക്ഷേത്രം യാഥാർത്ഥ്യമാകാതെ വിവാഹം കഴിക്കില്ലെന്ന് പ്രതിജ്ഞയെടുത്തത്. അന്ന് 22 വയസായിരുന്നു പ്രായം. തീരുമാനം അമ്മയെ വേദനിപ്പിച്ചു.

ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഭോജ്പാലി ബാബ പ്രതികരിച്ചു. ഇനി വിവാഹമില്ലെന്നും പ്രാർത്ഥനയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും കൂട്ടിച്ചേർത്തു.