jnu

ന്യൂഡൽഹി: ബാബറി മസ്ജിദ് പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ജെ.എൻ.യുവിൽ ചുവരെഴുത്ത്. അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ജനുവരി 22ന് തീരുമാനിച്ചിരിക്കെയാണ് ചുവന്ന നിറത്തിലുള്ള സ്പ്രേ ഉപയോഗിച്ച് ഗ്രാഫിറ്റി തീർത്തത്.

സർവകലാശാലയിലെ സ്കൂൾ ഒഫ് ലാംഗ്വേജ് കെട്ടിടത്തിന്റെ ഒന്നാം നിലയിലാണിത്. എൻ.എസ്.യു.ഐ വിദ്യാർത്ഥി സംഘടനയുടെ പേരും സമീപത്തുണ്ട്. എന്നാൽ, ചുവരെഴുത്തുമായി ബന്ധമില്ലെന്ന് എൻ.എസ്.യു.ഐ പ്രതികരിച്ചു.

സംഘടനയുടെ ചുവരെഴുത്തിന് അടുത്ത് ആരോ ഗ്രാഫിറ്റി തീർത്തതാണെന്നും വ്യക്തമാക്കി. അന്വേഷണവും ആവശ്യപ്പെട്ടു.