rahul-gandhi

ന്യൂഡൽഹി : പ്രതിഷേധം തുടരുന്ന വനിതാ ഗുസ്തി താരങ്ങളെ അനുകൂലിച്ചും, പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ചും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

രാജ്യത്തിന്റെ പെൺമക്കൾക്ക് ആത്മാഭിമാനമാണ് വലുത്. അതു കഴിഞ്ഞേ മെഡലുകളും മറ്ര് ബഹുമതികളും വരുന്നുള്ളൂവെന്ന് രാഹുൽ എക്‌സിൽ കുറിച്ചു. രാഷ്ട്രീയനേട്ടങ്ങൾ ധീരപുത്രിമാരുടെ കണ്ണീരിനേക്കാൾ വിലയുള്ളതാണോയെന്ന് രാഹുൽ ചോദിച്ചു. പ്രധാനമന്ത്രി രാജ്യത്തിന്റെ കാവൽക്കാരനാണ്. അദ്ദേഹത്തിൽ നിന്ന് ഇത്തരം ക്രൂരതകൾ വരുന്നതിൽ വേദനയുണ്ടെന്നും, പ്രധാനമന്ത്രിയുടെ മൗനത്തെ അടക്കം സൂചിപ്പിച്ച് രാഹുൽ പറഞ്ഞു. ​വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് അർജുന - ഖേൽരത്ന പുരസ്കാരം പ്രധാനമന്ത്രിയുടെ ഓഫീസിന് സമീപമുള്ള കർത്തവ്യ പഥിൽ ഉപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ടാണ് പ്രതികരണം.