
ന്യൂഡൽഹി : തീവ്രപരിചരണ വിഭാഗത്തിൽ രോഗികളെ പ്രവേശിപ്പിക്കുന്നതിന് മാർഗരേഖ ഇറക്കി കേന്ദ്രസർക്കാർ. ഐ.സി.യുവിൽ പ്രവേശിപ്പിക്കാൻ കൃത്യമായ കാരണങ്ങൾ വേണം.
അത്തരം മെഡിക്കൽ അവസ്ഥകളുടെ പട്ടിക സഹിതം ക്രിട്ടിക്കൽ കെയർ മെഡിസിനിലെ 24 വിദഗ്ദ്ധ ഡോക്ടർമാരാണ് മാർഗരേഖ തയ്യാറാക്കിയത്. ഐ. സി.യു ന്യായമായി ഉപയോഗിക്കാനും ഏറ്റവും അത്യാവശ്യക്കാർക്ക് പ്രയോജനപ്പെടാനുമാണിത്. ഇന്ത്യയിൽ ഒരു ലക്ഷത്തോളം ഐ.സി.യു കിടക്കകളാണുള്ളത്. ഭൂരിഭാഗവും സ്വകാര്യ ആശുപത്രികളിലാണ്.
ഇവരെ പ്രവേശിപ്പിക്കണം
അബോധാവസ്ഥയിലുള്ള രോഗി
കൃത്രിമശ്വാസം ആവശ്യമുള്ളവരെ
നിരന്തര നിരീക്ഷണം വേണ്ട രോഗികളെ
ശസ്ത്രക്രിയക്ക് ശേഷം നില മോശമാകാൻ സാദ്ധ്യതയുള്ളവരെ
ശസ്ത്രക്രിയയ്‌ക്കിടെ സങ്കീർണത കാണിച്ച കേസുകൾ
ഇവരെ പ്രവേശിപ്പിക്കരുത്
ഐ.സി.യുവിൽ പ്രവേശിക്കാൻ അനുമതി നൽകാത്തവരെ
ചികിത്സിക്കാൻ പരിമിതിയുള്ള രോഗം ബാധിച്ചവരെ
ഫലമില്ലെന്ന് മെഡിക്കൽ തീരുമാനമുള്ള ഗുരുതര രോഗികളെ