ayodhya

ന്യൂഡൽഹി : ശനിയാഴ്ച്ച അയോദ്ധ്യയിൽ റോഡ് ഷോ നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ പുഷ്പവൃഷ്ടി നടത്തിയവരിൽ രാമജന്മഭൂമി കേസിലെ കക്ഷി ഇഖ്ബാൽ അൻസാരിയും.

രാമക്ഷേത്ര നിർമ്മാണത്തിന് അനുമതി നൽകി 2019 നവംബർ ഒൻപതിന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു. അന്ന് കേസ് അവസാനിച്ചെന്നാണ് അയോദ്ധ്യ സ്വദേശിയായ ഇഖ്ബാൽ അൻസാരിയുടെ നിലപാട്. വിധി അംഗീകരിച്ചു. ബാക്കി എല്ലാം കഴിഞ്ഞ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

അയോദ്ധ്യയിലെ തർക്കഭൂമിയുടെ ഉടമസ്ഥാവകാശ കേസിലെ ആദ്യ കക്ഷി ആയിരുന്ന ഹാഷിം അൻസാരിയുടെ പുത്രനാണ് ഇഖബാൽ അൻസാരി. ഹാഷിം അൻസാരി 2016ൽ 95വയസിൽ മരിച്ച ശേഷം ഇഖ്ബാൽ അൻസാരിയാണ് കേസ്‌ നടത്തിയത്.