
പറവൂർ: വിദേശകാര്യ മന്ത്രാലയത്തിന്റെ 'ഇന്ത്യയെ അറിയുക" പരിപാടിയുടെ ഭാഗമായി ഇന്ത്യൻ വംശജരായ പ്രവാസി വിദ്യാർത്ഥികളും യുവാക്കളുമടങ്ങുന്ന സംഘം മുസിരിസ് പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു. ഫിജി, ഗയാന, മലേഷ്യ, ഫ്രാൻസ്, ഇസ്രയേൽ, സൗത്ത് ആഫ്രിക്ക, ജമൈക്ക, കെനിയ, മൗറീഷ്യസ്, മ്യാൻമർ, ന്യൂസിലാൻഡ്, സൂരിനാം, ട്രിനിഡാഡ് ആൻഡ് ടുബാഗോ, സിംബാംബ്‌വെ, ബെൽജിയം എന്നിവിടങ്ങളിൽ നിന്നുളള വിദ്യാർത്ഥികളും യുവജനങ്ങളുമാണ് സംഘത്തിലുള്ളത്.
പറവൂർ സിനഗോഗിൽ എത്തിയ സംഘത്തെ മുസിരിസ് ഉദ്യോഗസ്ഥർ സ്വീകിരിച്ചു. ചേന്ദമംഗലം പാലിയം കൊട്ടാരം, നാലുകെട്ട്, കോട്ടപ്പുറം വാട്ടർ ഫ്രണ്ട്, മാർക്കറ്ര്, കോട്ടപ്പുറം കോട്ട എന്നിവടങ്ങൾ സന്ദർശിച്ചു. എറണാകുളം, തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് സന്ദർശനം.
മൂന്നാഴ്ചത്തെ ഓറിയന്റേഷൻ പ്രോഗ്രാമിൽ കൊച്ചിൻ ഷിപ്‌യാർഡ്, വാട്ടർ മെട്രൊ, മുസിരിസ് പ്രദേശങ്ങൾ, കലാമണ്ഡലം, കുമരകം തുടങ്ങിയ സ്ഥലങ്ങളും സാമൂഹിക രാഷ്ട്രീയ പ്രാധാന്യമുള്ള സ്ഥലങ്ങളും സന്ദർശിക്കും.