മൂവാറ്റുപുഴ: കേരള കത്തോലിക്കാ സഭയുടെ ആഹ്വാനപ്രകാരം 2024 നവംബർ വരെ ഒരു വർഷക്കാലം ദിവ്യകാരുണ്യവർഷമായി മൂവാറ്റുപുഴ രൂപത പ്രഖ്യാപിച്ചു. രൂപത അദ്ധ്യക്ഷൻ ബിഷപ്പ് ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ് മെത്രാപ്പോലീത്തയാണ് പ്രഖ്യാപനം നടത്തിയത്. ആറാമത്തെ അജപാലന സമിതിയുടെ അവസാനത്തെ യോഗത്തിൽ രൂപത വികാരി ജനറാൾ തോമസ് ഞാറക്കാട് കോർപ്പിസ്കോപ്പാ, ഫാ. തോമസ് ആറ്റുമാലിൽ, മദർ ജോസ്ന, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി വി.സി. ജോർജുക്കുട്ടി, ചാക്കോ ടി. വർഗീസ് എന്നിവർ സംസാരിച്ചു.