അങ്കമാലി: മണ്ഡലത്തിലെ നവ കേരള സദസിന്റെ ഭാഗമായി അയ്യമ്പുഴ പഞ്ചായത്തിൽ പുസ്തകാവതരണം നടത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് ജോയിന്റ് സെക്രട്ടറി കെ.പി. റെജീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.യു. ജോമോൻ അദ്ധ്യക്ഷനായി. " കഥയും കഥാകാരനും" എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ യുവ സാഹിത്യകാരൻ റോജീസ് മുണ്ടപ്ലാക്കൽ കൃതി അവതരിപ്പിച്ചു. ജിനേഷ് ജനാർദ്ദനൻ,​ ജോംജി ജോസ്, ഷൈജു രവീന്ദ്രൻ, ജെയ്ബി ദേവസി, ടി.ആർ. മുരളി,സഹ.ബാങ്ക് പ്രസിഡന്റ് പി.രമേശൻ,​ പഞ്ചായത്ത് സെക്രട്ടറി സി. മണികണ്ഠൻ, എം.ജെ. ജോസ്, ഡോ. മാത്യുസ് നമ്പേലി, റെജി വർഗീസ്, എം.എം. ഷൈജു, തങ്കച്ചൻ , റിജി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.