y

തൃപ്പൂണിത്തുറ: എൻ.ഡി.എ ടൗൺ ഏരിയാ കമ്മിറ്റി ഉദയംപേരൂർ നടക്കാവിൽ ജനപഞ്ചായത്ത് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്‌. ഷൈജു ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ഏരിയാ പ്രസിഡന്റ് സി.പി. അനിൽകുമാർ അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് വി. അജിത്കുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാർ കെ.റ്റി. ബൈജു, സമീർ ശ്രീകുമാർ, സംസ്ഥാന സമിതി അംഗവും കൗൺസിലറുമായ യു. മധുസൂധനൻ, ന്യൂനപക്ഷമോർച്ച ജില്ലാ സെക്രട്ടറി അലക്സ്‌ ചാക്കോ, യുവമോർച്ച മണ്ഡലം പ്രസിഡന്റ്‌ കെ.എസ്‌. ഉണ്ണി, രാജി വേലപ്പൻ, ഏരിയ ജനറൽ സെക്രട്ടറി കെ.വി. ഷാജി എന്നിവർ സംസാരിച്ചു.