y

തൃപ്പൂണിത്തുറ: കോലഞ്ചേരിയിൽ 3, 4 തീയതികളിൽ നടക്കുന്ന ഐ.എൻ.ടി.യു.സി ജില്ലാ സമ്മേളനത്തിനുള്ള പതാകയെ തൃപ്പൂണിത്തുറയിൽ സ്വീകരണം സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.എം. ഏലിയാസ്, ജില്ലാ സെക്രട്ടറിമാരായ ഹനീഫ രണ്ടാർ, രഞ്ജിത് കുമാർ എന്നിവർ നയിച്ച പതാകജാഥ തൃപ്പൂണിത്തുറ മാർക്കറ്റ് ജംഗ്ഷനിൽ റീജിയണൽ പ്രസിഡന്റ് പി.സി. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ജീസൺ പൗലോസ്, എ.എം. ഷുക്കൂർ, രാംകുമാർ, റാഫി, എസ്.ഐ. ഷാജഹാൻ, എം.ജെ. മുരളീധരൻ, റസീന സലാം, അസ്മ, മിനിഷാജി. ജയ ജോസഫ് എന്നിവർ സ്വീകരിച്ചു. വൈകിട്ട് 5 ന് കോലഞ്ചേരി സമ്മേളന നഗറിൽ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി പതാക ഉയർത്തി.