
കൊച്ചി: വനിതകളുടെ സംരംഭകത്വത്തെയും സ്വാശ്രയത്വത്തെയും ശാക്തീകരിക്കാൻ നീതി ആയോഗിന് കീഴിലെ വനിതാ സംരംഭകത്വ പ്ലാറ്റ്‌ഫോം (ഡബ്‌ള്യു.ഇ.പി) മേക്ക്‌മൈട്രിപ്പിന്റെ സഹകരണത്തോടെ മൈത്രി പദ്ധതി ആരംഭിച്ചു.
ഹോംസ്റ്റേ ഉടമകളുടെ ശാക്തീകണവും പ്രോത്സാഹനവും പ്രധാന ലക്ഷ്യമാക്കിയ 'പ്രോജക്ട് മൈത്രി' ആതിഥ്യം, സുരക്ഷ, ഡിജിറ്റൽ, മാർക്കറ്റിംഗ് മേഖലകളിൽ പ്രത്യേക പരിശീലനം ലഭ്യമാക്കും. മൈത്രി പദ്ധതിയുടെ ഭാഗമാകാൻ ഡബ്‌ള്യു.ഇ.പി വെബ്‌സൈറ്റിൽ 13 മുതൽ അപേക്ഷിക്കാം.
ലിംഗസമത്വം, സാമ്പത്തിക വികസനം തുടങ്ങിയ ദേശീയ ലക്ഷ്യങ്ങൾക്കനുസരിച്ച് വനിതാ സംരംഭകരെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് വനിത സംരംഭകത്വ പ്ലാറ്റ്‌ഫോം മിഷൻ ഡയറക്ടർ അന്ന റോയ് പറഞ്ഞു.