കൊച്ചി: മലിനജലം സംസ്‌കരിക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പൊതുസംവിധാനം ഏർപ്പെടുത്തണമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. പൊതുസംവിധാനം ഏർപ്പെടുത്തിയാൽ സഹകരിക്കാൻ യോഗം തീരുമാനിച്ചു.
എറണാകുളം ടൗൺഹാളിൽ പ്രതിനിധി സമ്മേളനം ടി.ജെ. വിനോദ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനവും കുടുംബസംഗമവും സിനിമാതാരം ദിലീപ് ഉദ്ഘാടനം ചെയ്തു. വി.കെ.ജെ ഗ്രൂപ്പ് ചെയർമാൻ വി.കെ. ജനാർദ്ദനൻ നായർക്ക് ബിസിനസ് എക്‌സലൻസ് പുരസ്‌കാരവും യൂണിറ്റ് കമ്മിറ്റികൾക്കുള്ള പുരസ്‌കാരവിതരണവും ദിലീപ് നിർവഹിച്ചു. കെ.എച്ച്.ആർ.എ സ്വരലയ കലാസമിതിയുടെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വർക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവനും നിർവഹിച്ചു. ജില്ലാപ്രസിഡന്റ് ടി.ജെ. മനോഹരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി കെ.ടി. റഹിം, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അസീസ് മൂസ, കെ.എം. രാജ, സംസ്ഥാന സെക്രട്ടറിമാരായ വി.ടി. ഹരിഹരൻ, കെ.യു. നാസർ, ജില്ലാ ഭാരവാഹികളായ സി.കെ. അനിൽ, വി.എ. അലി എന്നിവർ സംസാരിച്ചു.