carol

കൊച്ചി: വൈ.എം.സി.എ. പാലാരിവട്ടം ബ്രാഞ്ചിന്റെയും കൊച്ചിൻ കരോൾ യുണൈറ്റഡ് മെൻസ് കോറസ് എന്നിവുടെ സംയുക്താഭിമുഖ്യത്തിൽ ക്രിസ‌്മസ് സന്ധ്യ സംഘടിപ്പിച്ചു.

ജില്ലയിലെ വിവിധ ദേവാലയങ്ങളിൽ നിന്നായി ഗായകസംഘം പങ്കെടുത്തു. എറണാകുളം വൈ.എം.സി.എ പ്രസിഡന്റ് ഷോൺ ജെഫ് ക്രിസ്റ്റോഫർ അദ്ധ്യക്ഷത വഹിച്ചു. തോമസ് ജോൺ ക്രിസ്മസ് സന്ദേശം നൽകി. എബ്രഹാം സൈമൺ, മാത്യൂസ് എബ്രഹാം, സി. ചാണ്ടി, ജോർജ് അലക്‌സാണ്ടർ കെ., കോശി ജോർജ് എന്നിവർ സംസാരിച്ചു.