പിറവം: നരേന്ദ്ര മോദിക്കൊപ്പം കേരളവും എന്ന മുദ്രാവാക്യം ഉയർത്തി മണീടിൽ എൻ.ഡി.എ ജനപഞ്ചായത്ത് സംഘടിപ്പിച്ചു. നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു.

ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷാജൻ അയ്യപ്പൻ അദ്ധ്യക്ഷത വഹിച്ചു. ചോറ്റാനിക്കര മണ്ഡലം പ്രസിഡന്റ് എൻ.എം. സുരേഷ്,​കർഷകമോർച്ച ജില്ലാ കമ്മിറ്റി അംഗം കെ.എസ്. നാരായണൻ, മുൻ പഞ്ചായത്ത് സമിതി പ്രസിഡന്റ് എ.എസ്. രാധാകൃഷ്ണൻ, പി.പി. കുമാരൻ എന്നിവർ സംസാരിച്ചു.