കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതാ സ്ഥാപന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഭിന്നശേഷിദിനം ഇന്ന് ആചരിക്കും. ഇടപ്പള്ളി സെന്റ് ജോർജ് ഓഡിറ്റോറിയത്തിൽ രാവിലെ 10 ന് സംഗമം ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഫെറോനാ വികാരി ഫാ. ആന്റണി മഠത്തുംപടി അദ്ധ്യക്ഷത വഹിക്കും. വിവിധ പദ്ധതികളുടെ ഉദ്ഘാടനം പൊലീസ് ഐ.ജി. പി. വിജയൻ നിർവഹിക്കും. ജില്ലാ സാമൂഹ്യനീതി ഓഫീസർ വി.ജെ. ബിനോയ് സന്ദേശം നൽകും. റിഹാബ് പദ്ധതിയുടെ ഉദ്ഘാടനം സിനിമാതാരം കൈലാഷ് നിർവഹിക്കും. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, ജില്ലാ ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്‌ജിയുമായ രഞ്ജിത്ത് കൃഷ്ണൻ, നഗരസഭാ കൗൺസിലർ ശാന്ത വിജയൻ തുടങ്ങിയവർ പ്രസംഗിക്കും.