rotary

കൊച്ചി: റോട്ടറി അംഗങ്ങളായ ബിസിനസുകാരുടെ അന്താരാഷ്ട്ര സമ്മേളനമായ ഇൻക്രിബ് 3.0 ഈമാസം 9, 10 തീയതികളിൽ കാക്കനാട് ചിറ്റിലപ്പിള്ളി സ്‌ക്വയറിൽ നടക്കും. വിദേശത്തു നിന്നുൾപ്പെടെ അഞ്ഞൂറിലേറെ പ്രതിനിധികൾ പങ്കെടുക്കും.

പ്രശസ്ത ബിസിനസ് കോച്ചുകളുടെ പരിശീലനവും പരിചയങ്ങൾക്കുമുള്ള അവസരമാണ് ഇൻക്രിബ് 3.0 നൽകുന്നതെന്ന് സംഘാടകർ അറിയിച്ചു. റോട്ടറി അംഗങ്ങൾ, റോട്ടറാക്ടേഴ്‌സ്, വനിതാസംരംഭകർ, മറ്റു ബിസിനസുകാർ തുടങ്ങിയവർ പങ്കെടുക്കും.

29 രാജ്യങ്ങളിൽ 190 ഘടകങ്ങളുള്ള റോട്ടറി മീൻസ് ബിസിനസ് ഫെല്ലോഷിപ്പാണ് (ആർ.എം.ബി.എഫ്) ഇൻക്രിബ് സംഘടിപ്പിക്കുന്നത്. . കൊച്ചിയിലേയും സമീപ നഗരങ്ങളിലേയും റോട്ടറി ക്ലബുകളിലെ 70ലേറെപ്പേർ അംഗങ്ങളാണെന്ന് സംഘാടകർ അറിയിച്ചു.