elaama

കൊച്ചി: പുതുക്കലവട്ടം അയ്യപ്പസേവാ സമിതിയുടെയും പേരണ്ടൂർ വാടയ്ക്കൽ ബാലഭദ്രദേവീ ക്ഷേത്രസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ സമ്പൂർണ അയ്യപ്പൻ വിളക്കിന് നൂറോളം വാഴകളും തെങ്ങിൻ കുരുത്തോലകളും കൊണ്ട് അമ്പലം ഒരുക്കി. സമ്പൂർണ വിളക്കിന് തൃശൂർ നടത്തറ ചേർനാട്ട് രാജൻനായരും സംഘവും നേതൃത്വം നൽകി.

പുന്നയ്ക്കൽ ശ്രീഭദ്രകാളീ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച എഴുന്നള്ളിപ്പ് ക്ഷേത്രത്തിൽ പ്രവേശിച്ചശേഷം ദീപാരാധനയും അന്നദാനവും നടന്നു. ശാസ്താംപാട്ട്, കെട്ടുനിറ, മാളികപ്പുറത്തമ്മയുടെ എതിരേല്പ്, വെട്ടും തടവും, ആഴിപൂജ തുടങ്ങിയ ചടങ്ങുകളിൽ എളമക്കരയിലെ ഭക്തർ ഒത്തുചേർന്നു.