ആലുവ: എം.എസ്.ജെ നിർമ്മല പ്രൊവിൻസ് അംഗം സിസ്റ്റർ മെറ്റിൽഡ (മറിയാച്ചി, 91) നിര്യാതയായി. തേവര പെരുമാനൂർ മാണിക്യത്ത് വീട്ടിൽ പരേതരായ ടി.സി. ജോസഫ് മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ ചാക്കോ, വർക്കി, ലില്ലി, ഫാ.ജോസഫ് മാണിക്യത്ത്. എറണാകുളം, കുത്തിയതോട്, കല്ലൂർക്കാട്, കാഞ്ഞിരപ്പുഴ, പോത്താനിക്കാട്, കാക്കനാട്, എല്ലക്കല്ല്, ചെറുപുഴ, അങ്കമാലി, കോട്ടഗിരി എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.