agri

അങ്കമാലി: കേരള കർഷസംഘം കറുകുറ്റി വില്ലേജ് കമ്മിറ്റിയുടെയും കറുകുറ്റി സർവീസ് സഹകരണ ബാങ്കിന്റെയും നേതൃത്വത്തിൽ കാർഷിക സദസ് സംഘടിപ്പിച്ചു സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ. ഗോപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ജോണി മൈപ്പാൻ അദ്ധ്യക്ഷനായി. യോഗത്തിൽ കർഷകർ നേരിടുന്ന നിരവധിയായ പ്രശ്നങ്ങൾ ചർച്ച ചെയ്തു. പാലിശ്ശേരി മുതൽ വടക്ക് ഭാഗത്തുള്ള കർഷകരെ ദുരിതത്തിലാക്കുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തിന് അറുതിവരുത്തണമെന്ന് ആവശ്യപ്പെട്ട് കർഷകരുടെ ഒപ്പ് ശേഖരിച്ച് ഏഴിന് അങ്കമാലിയിൽ നടക്കുന്ന നവകേരള സദസിൽ നിവേദനം നൽകുവാൻ യോഗം തീരുമാനിച്ചു. ബൈജു പറപ്പള്ളി,പി .പി എൽദോ,ടി.സോമൻ,പി.കെ അച്യുതൻ എന്നിവർ സംസാരിച്ചു.