കോതമംഗലം: തട്ടേക്കാട് ശ്രീമഹാദേവ - മഹാവിഷ്ണു ക്ഷേത്രത്തിലെ ആയില്യ പൂജ നാളെ. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി സി.സി. ജിനേഷ് ശാന്തി മുഖ്യ കാർമ്മികത്വം വഹിക്കും. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് കെ.കെ. ബിജുകുമാർ, സെക്രട്ടറി പി.വി. ജോഷി, ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ അജേഷ് തട്ടേക്കാട് തുടങ്ങിയവർ നേതൃത്വം വഹിക്കും. ആയില്യം തൊഴൽ ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് കെ.എസ്.ആർ.ടി.സി ഉൾപ്പെടെ സ്പെഷ്യൽ സർവീസ് നടത്തും.