വൈപ്പിൻ: ലോകത്തെ മറ്റേത് മാദ്ധ്യമങ്ങളേക്കാളും ചിന്തയെ ഉദ്ദീപിപ്പിക്കുന്നത് പുസ്തകവായനയാണെന്ന് പ്രൊഫ. എം.കെ.സാനു പറഞ്ഞു. ദൃശ്യ, സാമൂഹിക മാദ്ധ്യമങ്ങൾക്ക് ഇക്കാര്യത്തിൽ പരിമിതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയുടെ ഫണ്ടിൽ നിന്ന് മണ്ഡലത്തിലെ വായനശാലകൾക്ക് അനുവദിച്ച പുസ്തകങ്ങളുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിസ് കെ.കെ. ദിനേശൻ, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, എ.പി. പ്രിനിൽ, ഒ.കെ. കൃഷ്ണകുമാർ, മേഘ്‌ന മുരളി, ഹെഡ്മാസ്റ്റർ ടി.എ. ബാബുരാജ് എന്നിവർ സംസാരിച്ചു.