വൈപ്പിൻ: നിർമ്മാണമേഖലയിൽ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ അന്യസംസ്ഥാന തൊഴിലാളികളെ നിർമ്മാണ സെറ്റുകളിലും കോൺട്രാക്ടർമാരുടെ കീഴിലും ഉൾപ്പെടുത്തുന്നതിന് പരിധി നിശ്ചയിക്കണമെന്ന് നിർമ്മാണത്തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) വൈപ്പിൻ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രാദേശിക തൊഴിലാളികൾ തൊഴിലില്ലാതെ കഷ്ടപ്പെടുകയാണെന്ന് യൂണിയൻ ചൂണ്ടിക്കാട്ടി.
വി.സി. വിനുകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എൻ.കെ. ബാബു, ടി.എ. ആന്റണി, കെ.ജെ. ഫ്രാൻസിസ്, ടി.എ. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.