
;ചോറ്റാനിക്കര: കേരള ശ്രീ പുരസ്കാര അവാർഡിന് അർഹനായ ഡോ. വി. പി. ഗംഗാധരനെ സേവാഭാരതി ആദരിച്ചു. സിനിമാതാരം സുരേഷ് ഗോപി ആദരം കൈമാറി . സേവാഭാരതി ചോറ്റാനിക്കര സമിതി വൈസ് പ്രസിഡന്റ് രഘുനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽസന്തോഷ്. കെ.ദാമോദരൻ, എ. എൻ. ബിജു, സി. എഫ്. ഷൈലജ, രമ്യ. എസ്. മേനോൻ, ബിജു കെ. ജി, അംബിക ചന്ദ്രൻ, അജികുമാർ ടി. ജി തുടങ്ങിയവർ പങ്കെടുത്തു.