
കാക്കനാട്: സീപോർട്ട് എയർപോർട്ട് റോഡിൽ കാക്കനാട് ദൂരദർശൻ കേന്ദ്രത്തിന് സമീപം സർക്കാർ സ്ഥാപനമായ ഹോർട്ടികോർപ്പിന്റെ പ്രീമിയം നാടൻ വെജ്, ഫ്രൂട്ട് സൂപ്പർ മാർക്കറ്റിൽ ഇന്ന് ചന്ത ആരംഭിക്കുന്നു. കർഷകരിൽ നിന്നും സംഘങ്ങളിൽ നിന്നും സംഭരിക്കുന്ന പച്ചക്കറികളും പഴ വർഗങ്ങളും ഇറക്കുമതി ചെയ്ത പഴങ്ങളും ഹോർട്ടികോർപ്പ് തേൻ, കുട്ടനാടൻ മട്ടയരി, കേര വെളിച്ചെണ്ണ, മിൽമ ഉത്പന്നങ്ങൾ, മറ്റ് സർക്കാർ ഉത്പന്നങ്ങൾ, കർഷക കമ്പനികളുടെ ഉത്പന്നങ്ങൾ, കേരള ഗ്രോ ബ്രാൻഡ് ഉത്പന്നങ്ങൾ എന്നിവ വിലക്കിഴിവിൽ ലഭിക്കും. ആഴ്ചയിലെ ഏറ്റവും വിലക്കുറവിലാണ് 'സാറ്റർഡേ മാർട്ട് ' ഒരുക്കിയത്.