
ചോറ്റാനിക്കര : ആമ്പല്ലൂർ ജനത സർവീസ് സഹകരണ ബാങ്കിന് സഹകരണ വാരാഘോഷ വേദിയിൽ അനുമോദനം. സഹകരണ വകുപ്പ് പ്രശസ്തിപത്രം മുൻ സഹകരണ വകുപ്പ് മന്ത്രി എസ്. ശർമ്മയിൽ നിന്ന് പ്രശസ്തിപത്രം ബാങ്ക് പ്രസിഡന്റ് ടി. കെ. മോഹനൻ,ബാങ്ക് സെക്രട്ടറി പി. പി. സീന എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
ക്ലാസ് വൺ സ്പെഷ്യൽ ഗ്രേഡായ ബാങ്ക് 30 വർഷമായി ലാഭത്തിലാണ്. നീതി മെഡിക്കൽ സ്റ്റോർ, നീതി ലാബ്,നീതി സ്റ്റോർ, എ.ടി.എം, സി.ഡി.എം, സൗകര്യം, വയോമിത്രം പെൻഷൻ പദ്ധതി, വളം ഡിപ്പോ തുടങ്ങിയവ ബാങ്കന്റെ കീഴിൽ പ്രവർത്തിക്കുന്നു.