കൊച്ചി: സന്നദ്ധ സംഘടനകളുടെ ദേശീയ കൂട്ടായ്മയായ എൻ.ജി.ഒ കോൺഫെഡറേഷന്റെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലുള്ള വിദ്യാർത്ഥികൾക്കായി 500 ലേറെ ലാപ്‌ടോപ്പ് വിതരണവും യൂത്ത് സമ്മിറ്റും ജില്ലാ സമ്മേളനവും സംഘടിപ്പിച്ചു. കോൺഫെഡറേഷന്റെയും സായിഗ്രാമത്തിന്റെയും സ്ഥാപക നേതാവായ കെ.എൻ അനന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. കൊച്ചി മെട്രോ റെയിൽ മാനേജിംഗ് ഡയറക്ടർ ലോക് നാഥ് ബഹറ യൂത്ത് സമ്മിറ്റും ഉമ തോമസ് ലാപ്‌ടോപ്പ് വിതരണവും ഉദ്ഘാടനം ചെയ്തു. കോൺഫെഡറേഷൻ ദേശീയ കോ ഓർഡിനേറ്റർ അനന്തു കൃഷ്ണൻ, സെക്രട്ടറിയും കൾച്ചറൽ അക്കാഡമി ഫോർ പീസ് ചെയർപേഴ്‌സണുമായ ബീന സെബാസ്റ്റ്യൻ, രാജഗിരി ഹൈസ്‌കൂൾ പ്രിൻസിപ്പൽ ഫാ. ടോമി കൊച്ചെലഞ്ഞിക്കൽ, രാജഗിരി കോളേജ് അസിസ്റ്റന്റ് പ്രിൻസിപ്പൽ ഫാ. ഡോ. ഷിന്റോ ജോസ്, രാജഗിരി ഔട്ട് റീച്ച് ഡയറക്ടർ മീന കുരുവിള, കോൺഫെഡറേഷൻ ജില്ലാ കമ്മിറ്റി അംഗം അനിയൻ പി. ജോൺ എന്നിവർ സംസാരിച്ചു.