കാലടി: കെ.ടി.ജയകൃഷ്ണൻ ബലിദാന അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. അനുസ്മരണ ചടങ്ങ് ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി സലീഷ് ചെമ്മണ്ടൂർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച യൂണിറ്റ് പ്രസിഡന്റ് അനന്ദു സജീവ് അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി പി.സി. ബിജു,​ അനന്തകൃഷ്ണൻ, ശ്രീഹരി തുടങ്ങിയവർ സംസാരിച്ചു.