ആലുവ: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്നത് ജനദ്രോഹ സദസാണെന്ന് ഓരോ ദിവസം പിന്നിടുന്തോറും ജനങ്ങൾക്ക് ബോദ്ധ്യപ്പെടുകയാണെന്ന് എൻ.ഡി.എ സംസ്ഥാന സമിതി അംഗവും നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എം.എൻ. ഗിരി പറഞ്ഞു.
ഹോട്ടലുകളിൽ പാചക വാതകം ഉപയോഗിക്കാൻ പാടില്ലെന്ന പൊലീസ് ഉത്തരവ് വിചിത്രമാണ്. വിദ്യാലയങ്ങളിലെ മതിൽ പൊളിച്ചും വിദ്യാർത്ഥികളുടെ ക്ളാസ് മുടക്കിയും പൊരിയവെയിലത്ത് നിർത്തിയുമെല്ലാം ജനപങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമത്തിന് കോടതിയിൽ നിന്ന് തിരിച്ചടി ലഭിച്ചുകഴിഞ്ഞു. കുടുംബശ്രീ അംഗങ്ങളെയും തൊഴിലുറപ്പുകാരെയുമെല്ലാം ഭീഷണിപ്പെടുത്തിയാണ് പരിപാടിക്കെത്തിക്കുന്നത്. പരിപാടിക്കെത്തുന്നവരെല്ലാം സർക്കാരിനെ പിന്തുണക്കുന്നതാണെന്ന അവകാശവാദം മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നും എം.എൻ. ഗിരി പറഞ്ഞു.