vishnu-mohan
ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവം 'തുടി 2023' ദേശീയ അവാർഡ് ജേതാവായ സംവിധായകൻ വിഷ്ണുമോഹൻ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: പുതുതലമുറയിൽ കലയും സാഹിത്യവും ലഹരിയാകണമെന്ന് സംവിധായകൻ വിഷ്ണുമോഹൻ പറഞ്ഞു. ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവം 'തുടി 2023' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതീയ പൈതൃകവും മൂല്യങ്ങളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂന്നി പ്രവർത്തിക്കുന്ന ഭാരതീയ വിദ്യാനികേതൻ വിദ്യാലയങ്ങൾ പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.

ലഹരി മരുന്നുകൾക്ക് അടിമകളാകാതെ കലയും സാഹിത്യവുമാണ് പുതുതലമുറ ലഹരിയാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ല അദ്ധ്യക്ഷൻ ഡോ. കെ.കെ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പൂർണിമ ആർ. ചന്ദ്രൻ, കവിത എച്ച്. വാര്യർ, കെ.പി. കൃഷ്ണകുമാർ, ആർ.വി. രഘുനാഥ്, സി. സുമേഷ് എന്നിവർ സംസാരിച്ചു.

അഞ്ച് വേദികളിലായി നടക്കുന്ന ജില്ലാ കലോത്സവത്തിൽ 14 വിദ്യാലയങ്ങളിൽ നിന്നായി മൂവായിരത്തോളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്.