
കൊച്ചി: കേരളത്തെ മതഭീകരവാദികളുടെ ഇടത്താവളമാക്കാൻ ഇടതുവലത് മുന്നണികൾ മത്സരിക്കുകയാണെന്ന് ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകുമാർ തട്ടാരത്ത് പറഞ്ഞു.
ഇടപ്പള്ളി എൻ.ഡി.എ ഏരിയാ കമ്മിറ്റി ചങ്ങമ്പുഴ ജംഗ്ഷനിൽ സംഘടിപ്പിച്ച ജനപഞ്ചായത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
ഏരിയ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. സംസ്ഥാന സമിതി അംഗം സി.വി. സജിനി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഷാജി മൂത്തേടൻ, മണ്ഡലം സെക്രട്ടറി പ്രസ്റ്റി പ്രസന്നൻ, ഏരിയാ ജനറൽ സെക്രട്ടറി അനിൽകുമാർ, ബി.ഡി.ജെ.എസ് തൃക്കാക്കര മണ്ഡലം ഉപാദ്ധ്യക്ഷൻ അഡ്വ. ജെ. അശോകൻ, പരമേശ്വര ഭട്ടതിരി എന്നിവർ പ്രസംഗിച്ചു.