ആലുവ: കീഴ്മാട് സർവീസ് സഹകരണ ബാങ്ക് 76-ാമത് വാർഷിക പൊതുയോഗം ഇന്ന് ഉച്ചയ്ക്ക് 2.30ന് ഹെഡ് ഓഫീസിൽ (പി.ബി. അബ്ദു മെമ്മോറിയൽ ഹാൾ) ചേരും. പ്രസിഡന്റ് പി.എ. മുജീബ് അദ്ധ്യക്ഷത വഹിക്കും. അംഗങ്ങൾ ഫോട്ടോ പതിച്ച ബാങ്കിന്റെ തിരിച്ചറിയൽ കാർഡ് ഹാജരാക്കണം.