ആലുവ: യുവമോർച്ച നേതാവായിരുന്ന കെ.ടി. ജയകൃഷ്ണന്റെ ബലിദാന ദിനത്തിൽ ആലുവ ബാങ്ക് കവലയിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, ജനറൽ സെക്രട്ടറിമാരായ വി.കെ. ഭസിത്കുമാർ, എസ്. സജി, ന്യൂനപക്ഷമോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം എം.എൻ. ഗോപി, സോഷ്യൽ മീഡിയ ജില്ലാ കൺവീനർ സേതുരാജ് ദേശം, മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

കീഴ്മാട് പഞ്ചായത്തിൽ


കീഴ്മാട് പഞ്ചായത്ത് 120ാം ബൂത്ത് കമ്മിറ്റി കെ.ടി. ജയകൃഷ്ണൻ ബലിദാന ദിനം ആചരിച്ചു. അനുസ്മരണ സമ്മേളനം യുവമോർച്ച സംസ്ഥാന സെക്രട്ടറി ദിനിൽ ദിനേശ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ. ശശി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി അംഗം ഒ.എസ്. മണി, രാജൻ, ഫെബിൻ ജോയ്, സി.കെ. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.