കോലഞ്ചേരി: കുന്നത്തുനാട്ടിലെ നവകേരളസദസിന്റെ പ്രചാരണാർത്ഥം ഇന്ന് മിനിമാരത്തൺ നടക്കും. രാവിലെ 7ന് കോലഞ്ചേരി പുതുപ്പനത്ത് വോളിബാൾ താരം ടോം ജോസഫ് ഫ്ലാഗ് ഓഫ് ചെയ്യും. കോലഞ്ചേരി സെന്റ് പീ​റ്റേഴ്‌സ് കോളജ് ഗ്രൗണ്ടിൽ സമാപിക്കും. അഞ്ഞൂറോളം പേർ പങ്കെടുക്കുമെന്ന് സംഘാടകസമിതി അറിയിച്ചു.