പള്ളുരുത്തി: എൻ. ഡി. എ ഇടക്കൊച്ചി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജന പഞ്ചായത്ത് സമ്മേളനം ബി. ജെ. പി ജില്ലാ ഉപാദ്ധ്യക്ഷൻ എൻ.എൽ. ജയിംസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.വി. മനോജ്, ഏരിയാ പ്രസിഡന്റ് എം. എൻ. സജീവൻ, കെ.കെ.റോഷൻ കുമാർ, പി. എൻ. ഉദയൻ, എ.എസ് സുനീഷ് ബാബു , പി.ആർ.രഞ്ജിത്ത് , വിജിത ഗിരീഷ്, എം.പി.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.