അങ്കമാലി: താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ ലോക എയ്ഡ്സ് ദിനാചരണം നടത്തി. എയ്ഡ്‌സ് ബോധവത്കരണ റാലി റോജി എം. ജോൺ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. പൊതുസമ്മേളനം കാലടി സംസ്കൃത സർവകലാശാല രജിസ്ട്രാർ ഡോ. പി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയർമാൻ മാത്യു തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ.കെ.എൻ. സതീഷ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയർപേഴ്സൺ റീത്ത പോൾ, സാജു നെടുങ്ങാടൻ, ബാസ്റ്റിൻ ഡി. പാറയ്ക്കൽ, ലക്സി ജോയി, റോസിലി തോമസ്, ടി.വൈ. ഏല്യാസ്, സന്ദീപ് ശങ്കർ, പോൾ ജോവർ, ഡോ. സുനിൽ ജെ. ഇളന്തട്ട് , ഡോ.അനന്ത് മോഹൻ, ഡോ.കെ.കെ. ആശ, ഡോ.എം.എസ്. രശ്മി, സി.എം. ശ്രീജ, ഹെൽത്ത് സൂപ്പർവൈസർ എം.വി.സാബു എന്നിവർ നേതൃത്വം നൽകി.