കടയിരുപ്പ്: കേരള ശാസ്തസാഹിത്യ പരിഷത്ത് കടയിരുപ്പ് യൂണി​റ്റ് ക്യാമ്പയിനിന്റെ സംഘാടകസമിതി രൂപീകരിച്ചു. മേഖലാ പ്രസിഡന്റ് കെ.ജെ. ജോർജ് ഉദ്ഘാടനം ചെയ്തു. യൂണി​റ്റ് പ്രസിഡന്റ് ടി.ഡി. ഷാജു അദ്ധ്യക്ഷനായി. മേഖലാ ജനറൽ കൺവീനർ പി.കെ. അലി, കോലഞ്ചേരി ടീച്ചേഴ്‌സ് ക്ലബ് പ്രസിഡന്റ് എം.പി. പൗലോസ്,​ കുന്നത്തുനാട് പഞ്ചായത്ത് അംഗം എൻ.ഒ. ബാബു , പി.എൻ. സുരേഷ്ബാബു, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം.കെ. മനോജ് എന്നിവർ സംസാരിച്ചു.