കാലടി: മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത് നവകേരള സദസ് സംഘാടക സമിതിയുടെ നേതൃത്വത്തിൽ വികസന സദസ് നടത്തി. മണ്ഡലം സംഘാടക സമതി ചെയർമാൻ ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്തു. ആനി ജോസ് അദ്ധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി എ.വി. ഷാജൻ, കെ.കെ. രവി,​ യുവ വ്യവസായി പ്രീതി പ്രകാശ്, ഇ.ടി. പൗലോസ് എന്നിവർ സംസാരിച്ചു. വിശദമായ രേഖ വികസന സദസിൽ അവതരിപ്പിച്ചു. തുടർന്ന് നീലീശ്വരം ജംഗ്ഷനിൽ വിവിധ കലാപരിപാടികൾ നടന്നു.