കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിൽ ഹരിതകർമ്മ സേന അംഗങ്ങൾക്കായി വാർഡുകൾ തോറും സ്ഥാപിക്കുന്ന മെറ്റീരിയൽ കളക്ഷൻ സംവിധാനത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് ബിൻസി ബൈജു നിർവഹിച്ചു. വിവിധ വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതിനാണ് എം.സി.എഫ് സ്ഥാപിക്കുന്നത്.