ഫോർട്ടുകൊച്ചി: ബീച്ച് ഹെൽത്ത് ക്ലബിന്റ നേതൃത്വത്തിൽ ലോക ശരീര സൗന്ദര്യ മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി സ്വർണ മെഡൽ കരസ്ഥമാക്കിയ അശ്വിൻ ഷെട്ടിയെ ആദരിച്ചു. ലോക ക്രോസ് ബോ ഷൂട്ടിംഗ് ചാമ്പ്യൻ വിൽഫ്രഡ്.സി.മാനുവൽ ഉപഹാരം സമർപ്പിച്ചു . ക്ലബ് പ്രസിഡന്റ് സാബു അലി അദ്ധ്യക്ഷത വഹിച്ചു. അന്തർ ദേശീയ ഗുസ്തി റഫറി എം.എം.സലീം ,സി.ബി .നിഷാജ് ,ഫാറൂഖ് ,എം ,സിറാജ് .എസ് .നാസർ എന്നിവർ സംസാരിച്ചു.