കോലഞ്ചേരി: ഐ.എൻ.ടി.യു.സി ജില്ലാ സമ്മേളനത്തിന് കോലഞ്ചേരിയിൽ കൊടി ഉയർന്നു. ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിം കുട്ടി പതാക ഉയർത്തി. സ്വാഗത സംഘം ചെയർമാൻ ഏലിയാസ് കാരിപ്ര, കൺവീനർ പോൾസൺ പീ​റ്റർ , ജില്ലാ ട്രഷറർ സ്ലീബാ സാമുവൽ, സ്വാഗതസംഘം ട്രഷറർ എം.പി. സലിം, കെ.വി. എൽദോ, നവാസ് പട്ടിമ​റ്റം, ബെന്നി പുത്തൻവീടൻ, ഡി.സി.സി സെക്രട്ടറിമാരായ എം. പി. രാജൻ, കെ.പി. തങ്കപ്പൻ, എം.ടി. ജോയി എന്നിവർ സംസാരിച്ചു. യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റായിരുന്ന ആൽബിൻ രാജുവിന്റെ കല്ലൂർകാടുള്ള സ്മൃതി മണ്ഡപത്തിൽ നിന്നുമാണ് ജാഥ ആരംഭിച്ചത്. പി.എം. ഏലിയാസ് , ഹനീഫ രണ്ടാർ , രഞ്ജിത്ത് കുമാർ എന്നിവരായിരുന്നു ക്യാപ്ടന്മാർ.