കൊച്ചി: തദ്ദേശ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി സെക്രട്ടറിമാരെ ഉപയോഗിച്ച് പാർട്ടി ഭരണം നടപ്പിലാക്കുവാനുള്ള ശ്രമം ഹൈക്കോടതി വിധിയോടെ പരാജയപ്പെട്ടതായി ആർ.എസ്.പി. ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റ ഭാഗമായി ആലുവയിൽ ഭക്ഷണം പാചകം ചെയ്യുന്നതിന് പോലും നിരോധനം ഏർപ്പെടുത്തി സർക്കാർ അപഹാസ്യരാകുകയാണ്. നവകേരള സദസുമായി ബന്ധപ്പെട്ട് നിരവധി പ്രതികൂല വിധികൾ ഹൈക്കോടതിയിൽ നിന്ന് വന്നിട്ടും മന്ത്രിസഭാ അംഗങ്ങൾ പാഠം പഠിക്കുന്നില്ലന്നും ജോർജ് സ്റ്റീഫൻ പറഞ്ഞു.