പള്ളുരുത്തി: പുതു വത്സരാഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്ന പള്ളൂരുത്തി മെഗാ കാർണിവൽ ആഘോഷങ്ങൾ കൊഴുപ്പിക്കാൻ സ്വാഗത സംഘം രൂപീകരിച്ചു. 24 മുതൽ 2024 ജനുവരി ഒന്ന് വരെ പള്ളുരുത്തി എം. കെ. അർജുനൻ മാസ്റ്റർ ഗ്രൗണ്ട്, ഇ. കെ. നാരായണൻ സ്ക്വയർ , പള്ളുരുത്തി കളത്തറ എന്നിവിടങ്ങളിൽ നടത്തുവാൻ തീരുമാനിച്ചു. സംഘാടക സമിതി യോഗം പി .എം .എസ് .സി ബാങ്ക് പ്രസിഡന്റ് കെ. പി. ശെൽവൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. എ. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രഛന്നവേഷ മത്സരം, ഷോട്ട് ഫിലിം ഫെസ്റ്റിവൽ, ചൂണ്ടയിടൽ മത്സരം, പുൽക്കൂട് മത്സരം , അഗതികൾക്കൊപ്പം ക്രിസ്തുമസ് ആഘോഷം , ചിത്രരചനാ മത്സരം, പെനാൽറ്റി ഷൂട്ടൗട്ട് , മെഹന്തി മത്സരം , കോലം വരക്കൽ മത്സരം, ഗ്രാഫിറ്റി ആർട്ട് , ഫോട്ടോഗ്രഫി മത്സരവും എക്സിബിഷനും, ആടാം പാടാം, നാടൻപാട്ട്, മെഗാ ഡി.ജെ എന്നിവ കാർണിവലിന്റെ ഭാഗമായി നടക്കും.
കർണിവലിന്റെ വിജയത്തിനായി 51 അംഗ സ്വാഗത സംഘകമ്മിറ്റിയെ തിരഞ്ഞെടുത്തു. ചെയർമാനായി വി.എ. ശ്രീജിത്തിനെയും ജനറൽ കൺവീനറായി വി. ജെ. തങ്കച്ചനെയും ട്രഷററായി സി.എൻ. രഞ്ജിത്തിനെയും തിരഞ്ഞെടുത്തു. സി.ആർ. സുധീർ , കെ.എം. ധർമ്മൻ, എ എ ജോർജ്, പി.എ. ഷാനവാസ്, പ്രസന്ന പ്രാൺ , കെ. ജെ. ലിനസ് ആർ.കെ. ചന്ദ്രബാബു , രാജീവ് പള്ളുരുത്തി എന്നിവർ സംസാരിച്ചു. പി.എസ്. വിപിൻ സ്വാഗതവും എ. പി. റഷീദ് നന്ദിയും പറഞ്ഞു.