കോതമംഗലം: കോതമംഗലത്ത് നവകരള സദസിന്റെ വേദിയുടെയും പന്തലിന്റെയും നിർമ്മാണം ആരംഭിച്ചു. 10 ന് ബേസിൽ സ്കൂൾ ഗ്രൗണ്ടിലാണ് സദസ് നടക്കുന്നത്. ആന്റണി ജോൺ എം.എൽ.എയുടെ നേതൃത്വത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി, നവകേരള സദസ് ജനറൽ കൺവീനർ റെയ്ച്ചൽ കെ. വർഗീസ്, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ഡോ.എസ്. അനുപം, പൊതുമരാമത്ത് കെട്ടിടം വിഭാഗം അസിസ്റ്റന്റ് എൻജിനിയർ മെജോ ജോർജ് , മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. നൗഷാദ് എന്നിവരും എം.എൽ.എയ്ക്ക് ഒപ്പമുണ്ടായിരുന്നു.