ആലങ്ങാട്: കരുമാല്ലൂർ പഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രം, എഫ്.എം.സി.ടി.എച്ച് സ്കൂൾ എന്നിവയുടെ നേതൃത്വത്തിൽ ആരോഗ്യ ബോധവത്കരണ റാലിയും ഫ്ലാഷ്മോബും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു എയ്ഡ്സ് ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ.ജാനു എയ്ഡ്‌സ് ബോധവത്കരണ സന്ദേശം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ എ.എസ്. സിനി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എഫ്.എം.സി.ടി.എച്ച്.എസ് പ്രിൻസിപ്പൽ പീറ്റർ, അദ്ധ്യാപകരായ മേഘ്ന , ടിൽസി, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.