y

തൃപ്പൂണിത്തുറ: ചൂണ്ടിയിലെ 'മദർ കെയർ' അഭയകേന്ദ്രത്തിലെ മാനസികമായി വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി തൃപ്പൂണിത്തുറ ഹിൽപാലസ് ഹോട്ടലിൽ നടന്ന ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങളുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് നിർവഹിച്ചു.

ഹോട്ടൽ അങ്കണത്തിൽ പടുത്തുയർത്തിയ 90 അടിയോളം ഉയരമുള്ള ക്രിസ്തുമസ്ട്രീയുടെ ഉദ്ഘാടനം നഗരസഭാ വൈസ് ചെയർമാൻ കെ.കെ.പ്രദീപ് കുമാർ നിർവഹിച്ചു. ഹോട്ടൽ വിതരണം ചെയ്യുന്ന കേക്കിന്റെ ആദ്യ വില്‌പന മാനേജിംഗ് ഡയറക്ടർ ജോസഫ് മാത്യു നഗരസഭാ ചെയർപേഴ്സന് നൽകി നിർവഹിച്ചു.

വൈസ്മെൻ ക്ലബ് ഒഫ് തൃപ്പൂണിത്തുറ മെട്രോമെറ്റ്സ് പ്രോജക്ടിന്റെ ഭാഗമായി നിർദ്ധന കുടുംബത്തിനുള്ള തയ്യൽ മെഷീൻ വിതരണം നടന്നു. കൗൺസിലർമാരായ റോയി തിരുവാങ്കുളം, രൂപരാജു, തൃപ്പൂണിത്തുറ രാജനഗരി യൂണിയൻ ഒഫ് റെസിഡന്റ്സ് അസോസിയേഷൻ (ട്രൂറ) കൺവീനർ വി.സി. ജയേന്ദ്രൻ, വനിതാവേദി പ്രസിഡന്റ് പി.എസ്. ഇന്ദിര, തിരുവാങ്കുളം മേഖലാ സെക്രട്ടറിഎം.എസ്. നായർ എന്നിവർ സംസാരിച്ചു.