പറവൂർ: ഏഷ്യൻ ഗെയിംസ് ഇന്ത്യൻ വോളിബാൾ ടീം അംഗവും കരിമ്പാടം ഡി.ഡി സഭ ഹൈസ്കൂൾ പൂർവവിദ്യാർത്ഥിയുമായ കെ.എസ്. ജിനിയെ സ്കൂൾ മാനേജ്മെന്റ്, പി.ടി.എ, സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഡി.ഡി സഭ പ്രസിഡന്റ് ജീൻ സുധാകൃഷ്ണൻ, മുൻ വോളിബാൾതാരം ബിജോയ് ബാബു, ടി.ആർ. ബിന്നി, പി.വി. ജയപ്രകാശ്, വി.എസ്. സാജിത, കെ.കെ. സതീശൻ തുടങ്ങിയവർ സംസാരിച്ചു.