
പള്ളുരുത്തി: കച്ചേരിപ്പടിയിലെ കല്ല്ചിറ റോഡിന്റെ പേര് ഡിവിഷൻ കൗൺസിലറിന്റെ നേതൃത്വത്തിൽ മാറ്റിയതിനെ തുടർന്ന് സമരസമിതിയുടെ നേതൃത്വത്തിൽ എറണാകുളം കോർപ്പറേഷൻ ഓഫീസ് ഉപരോധിച്ചു. സമരസമിതി ഭാരവാഹി ബി.ജെ. ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. അജീഷ്,ലീജ സജി,ജാസ്മിൻ ഷമീർ, റംഷാദ്, കെ.എ.ഷഫീക്,ലുക് മാൻ, എന്നിവർ സംസാരിച്ചു. ധർണയ്ക്ക് ശേഷം കോർപ്പ റേഷൻ സെക്രട്ടറിക്ക് നിവേദനം നൽകി. നവകേരള സദസുമായി ബന്ധപ്പെട്ട് ഫോർട്ട് കൊച്ചിയിൽ എത്തുന്ന മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനം നൽകുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.