ആലങ്ങാട്: കരുമാല്ലൂർ കൈപ്പെട്ടി ഭഗവതി ക്ഷേത്രത്തിലെ അയ്യപ്പൻപാട്ടും വിളക്കും ഇന്ന് നടക്കും. രാവിലെ 5.30ന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്നു ശാസ്താവിന് പൂജ. വൈകിട്ട് 5.30ന് പാലക്കൊമ്പ് എഴുന്നള്ളിക്കൽ. 6.30ന് ദീപാരാധന. 7.15ന് വിളക്ക് പന്തലിൽ ദീപാരാധന. തുടർന്ന് ശാസ്താംപാട്ട്, തായംബക, പ്രസാദംഊട്ട്. രാത്രി വിശേഷൽ ദീപാരാധന, പൂജ. 12.30ന് എതിരേല്പ്.